കടബാധ്യത; പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

പാലക്കാട്: പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. ആലത്തുര്‍ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. കടബാധ്യ കൂടിയതാണ് ആത്മഹത്യയ്ക്ക്‌ കാരണമെന്നാണ് ഇയാള്‍ പെലീസിന് മൊഴിനല്‍കിയത്.

‘വായ്പയെടുത്ത് ഇഷ്ടികച്ചൂള തുടങ്ങാനിരുന്നതാണ് ബാബു. പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനുമതി നിഷേധിക്കപ്പെട്ടെന്നും കടബാധ്യത കൂടിയെന്നുമാണ്’ ബാബു പൊലീസിന് നല്‍കിയ മൊഴി. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബാബു മൊഴി നല്‍കിയിട്ടുണ്ട്.സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ട് ആത്മഹത്യ ശ്രമം തടയുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുരകയാണ്.

Top