പാലക്കാട് എസ്‌ഐ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: എസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ എസ്ഐ പാലിയത്ത് പറമ്പില്‍ മുനിദാസ് (53) ആണ് വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചത്.

മുനിദാസ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി മുനിദാസ് കുടുംബവുമായി അകന്ന് വടക്കാഞ്ചേരിയില്‍ ഒറ്റയ്ക്കാണ് താമസം.

വ്യാഴാഴ്ച ജോലിക്കെത്താത്തതിനാല്‍ പാലക്കാട് സ്റ്റേഷനില്‍ നിന്നും ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുനിദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി സിഐ കെ.മാധവന്‍കുട്ടി സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Top