കരുവന്നൂരില്‍ വായ്പ തിരിച്ചടക്കാനാകാത്ത മനോവിഷമത്തില്‍ വീണ്ടും ആത്മഹത്യ

കരുവന്നൂര്‍: വായ്പ തിരിച്ചടക്കാനാകാത്ത മനോവിഷമത്തില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹാവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു.

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ജോസിന് ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. അടവ് മുടങ്ങിയതോടെ പലിശയടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബാങ്കില്‍ നിന്ന് വായ്പയെടുത്ത രണ്ടാമത്തെയാളാണ് ആത്മഹത്യ ചെയ്യുന്നത്. നേരത്തെ മുകുന്ദന്‍ എന്നൊരാളും സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ബാങ്കില്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് കുടിശികയുള്ള തുക തിരിച്ച്പിടിക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമം നടത്തിയത്.

Top