വരുണ്‍ ധവാന്‍ ചിത്രം സൂയി ധാഗായിലെ ഗാനം കാണാം

രുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സുയി ധാഗായിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. വരുണ്‍ ഗ്രോവറിന്റെയും അനു മാലിക്കിന്റെയും വരികള്‍ ആലപിച്ചിരിക്കുന്നത് സുക്ക്‌വിന്ദര്‍ സിങ്ങാണ്. ഗാനം ഒരു ഡാന്‍സ് നമ്പര്‍ ആണ്.

ഒരു തുന്നല്‍ക്കാരന്റെ വേഷത്തിലാണ് വരുണ്‍ ചിത്രത്തിലെത്തുന്നത്. വരുണിന്റെ ഭാര്യാവേഷമാണ് അനുഷ്‌കയുടേത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹണം മനു ആനന്ദ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Top