വരുണ്‍ ധവാന്‍- അനുഷ്‌ക ശര്‍മ ഒന്നിക്കുന്ന സൂയി ധാഗായുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

sui

രുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സൂയി ധാഗായുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു തുന്നല്‍ക്കാരന്റെ വേഷത്തിലാണ് വരുണ്‍ ചിത്രത്തിലെത്തുന്നത്. വരുണിന്റെ ഭാര്യാവേഷമാണ് അനുഷ്‌കയുടേത്. ഇരുവരുടെയും വസ്ത്രധാരണത്തില്‍ നിന്ന് ഇടത്തരം കുടുംബത്തിലുള്ള ദമ്പതികളാണെന്നത് വ്യക്തമാണ്.

ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു മാലിക്കാണ് സംഗീതം. ഛായാഗ്രാഹണം മനു ആനന്ദ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.Related posts

Back to top