അബ്‌റാം മാത്രമല്ല ഷാരൂഖിന്റെ മകളും താരമാണ് ; വെളുത്ത ലെഹങ്കയില്‍ തിളങ്ങി സുഹാന

ബ്‌റാം മാത്രമല്ല ഷാരൂഖിന്റെ മകള്‍ സുഹാനയും സോഷ്യല്‍ മീഡിയയില്‍ താരമാണ്. എവിടെ ചെന്നാലും പതിനേഴുകാരിയായ സുഹാനയെ വിടാതെ ഫോട്ടോഗ്രാഫര്‍മാരുടെ വന്‍ പട തന്നെയുണ്ടാകും. സെലിബ്രിറ്റിയേക്കാള്‍ ആരാധനയാണ് സുഹാനയോട് ആരാധകര്‍ക്ക്. സുഹാനയുടെ വരവിനായി കാത്തിരിക്കുകയാണ് ബോളിവുഡും, ആരാധകരും.

കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിയില്‍ സൊഹൈല്‍ ഖാന്റെ ഭാര്യ സീമ പങ്കുവെച്ച സുഹാനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. മാതാപിതാക്കളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് സീമ സുഹാനയുടെ ഫോട്ടോ പകര്‍ത്തിയത്.

‘വെളുപ്പില്‍ ചുവന്ന പൂക്കള്‍കൊണ്ട് അലങ്കരിച്ച ലെഹങ്കയില്‍ സുന്ദരിയാണ് സുഹാന’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ സീമ സൊഹൈല്‍ ഖാന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ഷാരൂഖ് ഖാന്‍ തന്നോടൊപ്പം ഇരിക്കുന്ന സുഹാനയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക്വെച്ചിരുന്നു.

Top