ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്കായി സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ്

Shuhaib1

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി പൊലീസ് സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരച്ചില്‍ നടത്തി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി ഗ്രാമങ്ങളിലാണു പരിശോധന നടന്നത്.

മാലൂര്‍, മൂക്കന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എസ്പിയുടെ നേതൃത്വത്തില്‍ നാലു സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തെരച്ചില്‍ നടത്തിയത്.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താത്തതിനെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്. ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് രംഗത്ത് വന്നിരുന്നു. പൊലീസിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ വിശ്വാസ്യയോഗ്യമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കൊലപാതകം നടന്ന് ഇതുവരെയായിട്ടും പൊലീസ് താനടക്കമുള്ള ആരുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകം നടന്നതറിഞ്ഞ് പ്രാഥമിക വിവരം മാത്രമാണ് പൊലീസ് തേടിയത്. അതിനാല്‍ തന്നെ പൊലീസിന്റെ ഈ നടപടികളില്‍ വിശ്വാസമില്ലെന്നും മുഹമ്മദ് പറഞ്ഞു.

Top