സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില ഗുരുതരം

sugathakumari

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിതയായി കഴിയുന്ന കവിയത്രി സുഗതകുമാരി ടീച്ചറിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്താലാണ് ശ്വസനം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാറുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് അറിയിച്ചു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുഗതകുമാരി ടീച്ചര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Top