പഞ്ചസാര ഉല്‍പാദനത്തില്‍ വന്‍ തോതില്‍ ഇടിവ്; ഇടിഞ്ഞത് 23 ശതമാനത്തോളം

രാജ്യത്തെ പഞ്ചസാര ഉല്‍പാദനത്തില്‍ വന്‍ തോതില്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 23 ശതമാനത്തോളം ഇടിവാണ് പഞ്ചസാര ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഷുഗര്‍മില്‍സ് അസോസിയേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഫെബ്രുവരി 15 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യം ആകെ 170 ലക്ഷം ടണ്‍ പഞ്ചാസരയാണ് ആകെ ഉല്‍പ്പാദിപ്പിച്ചത്. ആഗോള പഞ്ചസാര വിപണിയില്‍ 20 മുതല്‍ 25 ശതമാനം വരെ വില വര്‍ധിച്ചത് മൂലം പഞ്ചാസാര കയറ്റുമതിയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ കരിമ്പിന്റെ കുറവ് മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുമുണ്ട്.

Top