കരിമ്പ് കൃഷി വര്‍ധിച്ചാല്‍ പഞ്ചസാര ഉപഭോഗവും അതിനൊപ്പം പ്രമേഹവും കൂടുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നോ: കര്‍ഷകര്‍ കരിമ്പ് മാത്രമല്ലാതെ മറ്റ് വിളകളും കൃഷി ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിമ്പ് കൃഷി വര്‍ധിച്ചാല്‍ പഞ്ചസാര ഉപഭോഗവും അതിനൊപ്പം പ്രമേഹവും കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഭാഗ്പതില്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡല്‍ഹിയിലെ വിപണി ഇവിടുത്തെ ആളുകള്‍ക്ക് ഏറ്റവും പ്രയോജനകരമാണ്. നിങ്ങള്‍ വിവിധതരത്തിലുള്ള പച്ചക്കറികളും മറ്റു വിളകളും കൃഷി ചെയ്താല്‍ അത് സംസ്ഥാനത്തിന് ഗുണകരമാകും. കര്‍ഷകരെയും പാവപ്പെട്ടവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Top