sugar rate incress in government

ന്യൂഡല്‍ഹി: പഞ്ചസാരയുടെ എക്‌സൈസ് തീരുവ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ക്വിന്റലിന് 150 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ക്വിന്റലിന്റെ വില 3,120 രൂപയില്‍ നിന്നും 3,270 രൂപയിലെത്തി.

ആഭ്യന്തര വിപണിയില്‍ പഞ്ചസാര കിലോയ്ക്ക് അഞ്ച് രൂപയുടെ വര്‍ധനവ് വന്നേക്കുമെന്നാണ് സൂചന. കരിമ്പ് കര്‍ഷകരെ സഹായിക്കാനാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

Top