ജയസൂര്യ ചിത്രം’സൂഫിയും സുജാത’യും; ട്രെയ്ലര്‍ പുറത്ത്

യസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്.നടന്‍ ധനുഷ് ആണ് ട്രെയ്ലര്‍ ലോഞ്ച് ചെയ്തത്.

തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ‘സൂഫിയും സുജാത’യും. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് തിയേറ്റര്‍ വ്യവസായത്തെ ബാധിക്കുമെന്നും ജയസൂര്യയുടെയും നിര്‍മാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ ഇനിമുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും മറി കടന്നാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരണിപ്പുഴ ഷാനവാസാണ്.നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.

അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ ജൂലൈ മൂന്നിന് റിലീസ് ചെയ്യും.

Top