ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ; പുതിയ ഗാനം പുറത്തിറങ്ങി

sufiyum sujathayum

വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിയ ഉല്‍ ഹക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജൂലൈ മൂന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്.

അതിഥി റാവു ഹൈദാരി, ജയസൂര്യ, നവാഗതനായ ദേവ് മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Top