സുധീര്‍ ബാബു കൊലക്കേസ്; ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കോഴിക്കോട്: സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതി നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് രണ്ട് വര്‍ഷം മുമ്പ് പന്നിയങ്കര സ്വദേശി സുധീര്‍ കൊല്ലപ്പെട്ടത്.

കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് സുധീര്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാര്‍ വടക്കേത്തടത്തില്‍ മുന്ന മന്‍സിലില്‍ നൗഫലിനെ(26) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണമെന്നും സ്വവര്‍ഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നും പൊലീസ് കണ്ടെത്തി. നൗഫല്‍ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് സുധീര്‍ ബാബുവിനെ കൊലപ്പെടുത്തിയത്.

Top