രഘുവണ്ണന്റെ ഒപ്പം കട്ടയ്ക്ക് നിന്ന് ചിരിപ്പിക്കാന്‍ സുധി കോപ്പയും; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

കോമഡി ചിത്രം പടയോട്ടത്തില്‍ ബിജു മേനോന്റെ ഒപ്പം കട്ടയ്ക്ക് നിന്ന് ചിരിപ്പിക്കാന്‍ രഞ്ജുവായി സുധി കോപ്പയും എത്തുന്നു. സെപ്റ്റംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, എന്നിവരും പ്രധാനതാരങ്ങളാണ്.

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Top