സുധീഷ് കൊലപാതകം; പ്രധാന പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂര്‍ സുധീഷ് വധത്തിലെ പ്രധാന പ്രതികള്‍ പിടിയിലായി. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരാണ് പിടിയിലായത്. ഇതില്‍ മുട്ടായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇതോടെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

കൊലപാതകത്തില്‍ പങ്കെടുത്ത എട്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതി ശ്യാമാണ് സുധീഷ് ഉണ്ടായിരുന്ന സ്ഥലം കൊല നടത്തിയവര്‍ക്ക് കാണിച്ച് കൊടുത്തത്. അരുണ്‍,സച്ചിന്‍, സൂരജ്, ജിഷ്ണു, സന്ദു, എന്നിവരാണ് മുമ്പ് അറസ്റ്റിലായ പ്രതികള്‍. കൊലക്കുപയോഗിച്ച ആയുധങ്ങള്‍ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പ്രധാന പ്രതികളുമായി പൊലീസ് ഉടന്‍ തെളിവെടുപ്പ് നടത്തും.

Top