മോഹൻ ഭാഗവത് രാജ്യത്തെ കാവികൊണ്ട് ഭസ്മമാക്കാൻ വന്ന ഭസ്മാസുരനെന്ന് . .

തിരുവനന്തപുരം: ആര്‍ എസ് എസിനെതിരെയും മേധാവി മോഹന്‍ ഭഗവതിനെതിരെയും വിമര്‍ശനവുമായി സി.പി.എം നേതാവ് സുധീഷ് മിന്നി.

വര്‍ഗീയതയുടെ വിഷം ഓരോ ശാഖയില്‍ നിന്നും ഓരോ സ്വയം സേവകനിലും കുത്തി നിറച്ച് നവഖാലി മുതല്‍ നിങ്ങള്‍ നടത്തിയ ചോരക്കളി ഈ രാജ്യത്തിന്റെ മോചനത്തിനായിരുന്നോയെന്ന് സുധീഷ് മിന്നി ചോദിക്കുന്നു.

”മഹാഭാരത യുദ്ധത്തില്‍ 12 ദശലക്ഷം സൈനികരും 100 ഉഗ്രസേനാപതികളുമായ് സര്‍വ്വശ്രേഷ്ഠന്‍മാരുമായ് യുദ്ധത്തിനിറങ്ങിയ ദുര്യോധനന് തോല്‍ക്കേണ്ടി വന്നതെങ്ങനയാണെന്ന് അങ്ങയോട് ഞാന്‍ വിശദീകരിക്കുന്നില്ല. അംഗബലവും ആയുധബലവും കൂടുതലുള്ള ദുര്യോധനനെ 5 പേര്‍ ചേര്‍ന്ന് കാലപുരിക്കയച്ച വ്യാസമഹാഭാരതം ഞങ്ങള്‍ ചോര കൊണ്ടിവിടെ പുനരാവിഷ്‌ക്കരിക്കും, തീര്‍ച്ച. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഇന്ന് നിങ്ങളാണ്. നരാധമന്‍മാരാണ് നിങ്ങള്‍. ഈ രാജ്യത്തെ കാവികൊണ്ട് ഭസ്മമാക്കാന്‍ വന്ന ഭസ്മാസുരനാണ്. ഓര്‍ക്കുക ശക്തിയല്ല ജയം നിര്‍വ്വചിക്കുന്നത് ധര്‍മ്മവും നീതിയുമാണ്. ഇതും ചരിത്രമാണ് മറക്കരുത്.” സുധീഷ് മിന്നി പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയാണ് സുധീഷ് മിന്നി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വന്‍വിവാദമായിരുന്നു.

Top