Sudheeran’s proposal implemented Pinarayi vijayan

തിരുവനന്തപുരം: യു.ഡി.എഫ് ഭരണത്തില്‍ മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്തു വേണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിര്‍ദ്ദേശം നടപ്പാക്കിയത് ഇടതുമുഖ്യമന്ത്രി പണറായി വിജയന്‍.

സുധീരന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ, ഐ ഗ്രൂപ്പുകളിലെ മന്ത്രിമാരും ഒന്നിച്ചു പൊളിച്ചപ്പോള്‍ ആ നിര്‍ദ്ദേശത്തിലെ പ്രായോഗികത മനസിലാക്കി പ്രാവര്‍ത്തികമാക്കുകയായിരുന്നു പിണറായി.

കാസര്‍ഗോഡു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മന്ത്രിമാരെകാണാന്‍ തലസ്ഥാനത്തെത്തുന്ന ജനങ്ങള്‍ക്ക് മന്ത്രിമാരെ കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടായതോടെയാണ് ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാകണമെന്ന നിര്‍ദ്ദേശം കെ.പി.സി.സി വെച്ചത്. എന്നാല്‍ നാടുനീളെ ഉദ്ഘാടനങ്ങളും പൊതുപരിപാടികളുമായി കറങ്ങുന്ന മന്ത്രിമാര്‍ ഇക്കാര്യം ഗൗനിച്ചില്ല. മന്ത്രിമാരെ കാണാനെത്തുന്നവര്‍ ദിവസങ്ങളോളം തിരുവനന്തപുരത്ത് തങ്ങേണ്ട അവസ്ഥയുമുണ്ടായി.

മന്ത്രിമാരെ കാണാന്‍പോലും കിട്ടുന്നില്ലെന്ന വികാരവും യു.ഡി.എഫിന്റെ തിരിച്ചടിക്ക് പിന്നിലുണ്ട്. ഈ വികാരം തിരിച്ചറിഞ്ഞാണ് മന്ത്രിമാരോട് അഞ്ചു ദിവസം തലസ്ഥാനത്തു തങ്ങാന്‍ പിണറായി നിര്‍ദ്ദേശിച്ചത്.

Top