പരസ്യപ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ സുധീരന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ല:ഹസന്‍

mm-hasan

തിരുവനന്തപുരം: പരസ്യപ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ വി.എം.സുധീരന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. പല തവണ അച്ചടക്കം ലംഘിച്ചയാളാണ് ഹസന്‍ എന്നായിരുന്നു സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

അധ്യക്ഷനായിരിക്കെ പരസ്യപ്രസ്താവന പാടില്ലെന്നു താന്‍ പറഞ്ഞപ്പോള്‍ കെപിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിച്ചയാളാണ് എം.എം. ഹസന്‍. വ്യക്തി ബന്ധങ്ങള്‍ മറക്കുന്നയാളല്ല താന്‍. വയലാര്‍ രവിയും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും തന്റെ നേതാക്കളാണെന്നു പരസ്യമായി പറയുന്നയാളാണു താന്‍. അവരുടെ ഭാഗത്തു വീഴ്ചയുണ്ടായാലും താന്‍ തുറന്നു പറയും. നേതാക്കള്‍ യാഥാര്‍ഥ്യങ്ങളില്‍നിന്നു വളരെ അകലെയാണ്. ജനങ്ങളുടെ വികാരം മനസിലാക്കാന്‍ അവര്‍ക്കു വീഴ്ച പറ്റിയെന്നുമാണ് സുധീരന്‍ പറഞ്ഞത്.

Top