Sudheeran-saritha-solar case

കോട്ടയം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അവിശ്വസനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.

തിരഞ്ഞെടുപ്പ് സമയത്തെ സ്‌പെഷ്യല്‍ ആണിതെന്നും ജനരക്ഷാ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ സുധീരന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പുതിയ പല ആരോപണങ്ങളും വരും. ഇതൊക്കെ യു.ഡി.എഫിനെ തേജോവധം ചെയ്യാന്‍ വേണ്ടിയുള്ളതാണ്. ഇതു കൊണ്ടൊന്നും കോണ്‍ഗ്രസിനേയോ യു.ഡി.എഫിനെയോ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. എല്ലാ പ്രതിസന്ധികളും യു.ഡി.എഫ് മറികടക്കുമെന്നും സുധീരന്‍ പറഞ്ഞു.

Top