Sudheeran and Oommen Chandy delhi

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെയും ഡല്‍ഹി യാത്ര മാറ്റിവച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് യാത്ര മാറ്റിവച്ചത്. സമ്മേളനം അവസാനിച്ച ശേഷം ഇരുവരും ഡല്‍ഹിക്ക് തിരിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മൂവരെയും ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. നേരത്തെ ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായും, ഘടകക്ഷികളുമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂവരെയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്കു വിളിപ്പിച്ചത്.

Top