ഇറാഖിലെ ഇന്ത്യക്കാരുടെ കൂട്ടക്കൊല: നരേന്ദ്ര മോദി രാജിവെച്ചൊഴിയണമെന്ന് വിഎം സുധീരന്‍

sudheeran

കൊച്ചി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നരേന്ദ്ര മോദി രാജിവെച്ചൊഴിയണമെന്ന് വിഎം സുധീരന്‍. അടുത്ത കാലം വരെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റിനെയും ജനങ്ങളെയും കബളിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും സുധീരന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഇറാഖിൽ 39 ഇന്ത്യക്കാരെ ഐ.എസ്. ഭീകരർ കൊലപ്പെടുത്തിയ വിവരം മുഴുവൻ ഭാരതീയരെയും ഞെട്ടിച്ചിരിക്കുകയാണ്.

തങ്ങളുടെ ഉറ്റവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കുടുംബാംഗങ്ങൾക്കും രാജ്യത്തിനും കനത്ത ആഘാതമാണ് ഇതേൽപ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന സഹോദരങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.

അടുത്ത കാലം വരെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് പാർലമെന്റിനെയും ജനങ്ങളെയും കബളിപ്പിച്ച നരേന്ദ്ര മോഡി സർക്കാർ, അതീവ ഗുരുതരമായ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്നു.

ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അർഹത മോഡിക്കും കൂട്ടർക്കുമില്ല.

ഇനിയും വൈകാതെ കുറ്റം ഏറ്റുപറഞ്ഞ് നരേന്ദ്ര മോഡി രാജിവച്ച് ഒഴിയണം.

Top