Sudheeran against JSS

കോഴിക്കോട്: ജെ.എസ്.എസിനെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ നിലപാട് കടുപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മുന്നണിയുടെ നയങ്ങള്‍ക്കും പരിപാടിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു.ഡി.എഫില്‍ സ്ഥാനമില്ലെന്ന് സുധീരന്‍ പറഞ്ഞു.

യു.ഡി.എഫിന് കൃത്യമായ നയങ്ങളും തീരുമാനങ്ങളും ഉണ്ട്. ഇതില്‍ നിന്ന് വ്യതിചലിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അങ്ങനെ വ്യതിചലിക്കുന്നവര്‍ മുന്നണിക്ക് പുറത്താണെന്നും സുധീരന്‍ വ്യക്തമാക്കി.

യു.ഡി.എഫില്‍ നിന്ന് ഘടകകക്ഷികള്‍ പൊഴിഞ്ഞു പോകുമെന്ന് ആശങ്കയില്ല. യു.ഡി.എഫ് ഒറ്റക്കെട്ടാണ് മുന്നണിയില്‍ നിന്ന് ആരെയും അടര്‍ത്തിമാറ്റാന്‍ സാധിക്കില്ല. ജനപിന്തുണ ആര്‍ജിച്ച് യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും സുധീരന്‍ പറഞ്ഞു.

Top