അശ്വതി ജ്വാലയ്ക്കെതിരായ നടപടി സര്‍ക്കാരിന്റെ പകപോക്കലെന്ന് വിഎം സുധീരന്‍

vm-sudheeran1

തിരുവനന്തപുരം: അശ്വതി ജ്വാലക്കെതിരായ പൊലീസ് നടപടി സര്‍ക്കാരിന്റെ പകപോക്കലെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി.എം. സുധീരന്‍. നടപടിയില്‍ പൊലീസ് ജനങ്ങളോട് മാപ്പുപറയണമെന്നും ബിജെപി സര്‍ക്കാരിന്റെ തെറ്റായനയങ്ങളാണ് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു അശ്വതിക്കെതിരായ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അശ്വതിക്കെതിരെ കേസെടുത്തിരുന്നു.

Top