സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് കീഴാറ്റൂരില്‍ ഉണ്ടായതെന്ന് വി.എം. സുധീരന്‍

VM sudheeran

കണ്ണൂര്‍ : കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നയങ്ങളാണു കീഴാറ്റൂരില്‍ സി.പി.എമ്മില്‍ നിന്ന് ഉണ്ടായതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. കീഴാറ്റൂരില്‍ നടക്കുന്ന സമരങ്ങള്‍ കാണാന്‍ പോലും പാടില്ലെന്നാണ് സി.പി.എം നേതൃത്വം അണികള്‍ക്കു നിര്‍ദേശം നല്‍കിയത്. മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ക്കായി സമരം നടത്തുകയും അവരോടൊപ്പം ചേരുകയും ചെയ്യുന്ന പാര്‍ട്ടി ഇവിടെ വയല്‍ നികത്താന്‍ സമരം നടത്തുകയാണെന്നും സുധീരന്‍ പറഞ്ഞു.

ഒരു കാലത്ത് ജന്മിത്വ വ്യവസ്ഥിതി കര്‍ഷകരോട് സ്വീകരിച്ച അതേ നയം തന്നെയാണ് ഇപ്പോള്‍ സി.പി.എം കീഴാറ്റൂരില്‍ സ്വീകരിക്കുന്നത്. ഇതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു യോജിച്ച രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികളുടെ നേതൃത്വത്തിലുളള മൂന്നാംഘട്ട സമരത്തിന് തുടക്കം കുറിച്ച് തളിപ്പറമ്പ് ടൗണില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എം.സുധീരന്‍.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, പി.സി.ജോര്‍ജ് എം.എല്‍.എ, സുരേഷ് ഗോപി എം.പി അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top