ഗാന്ധിയെ അപമാനിച്ച അമിത് ഷാ കുറ്റമേറ്റു പറഞ്ഞ് രാഷ്ട്രത്തോട് മാപ്പ് പറയണമെന്ന് സുധീരന്‍

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ ബുദ്ധിമാനായ ‘ബനിയ’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയേയും ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തേയും അപമാനിച്ച അമിത് ഷാ കുറ്റമേറ്റു പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് സുധീരന്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് സുധീരന്റെ പ്രതികരണം.

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രോഹികളുടെ പാരമ്പര്യത്തിന്റെ കണ്ണിയാണ് അമിത് ഷാ. ഗാന്ധിജിയേയും സ്വാതന്ത്ര്യ സമരത്തെയും നിന്ദിച്ച രാജ്യദ്രോഹപരവും കുറ്റകരവുമായ പ്രസ്താവന നടത്തിയ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top