സുധാകരന്റെ പ്രസ്താവനയിൽ ജാതീയതയില്ല :മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരൻ എംപിയുടെ പ്രസ്താവനയിൽ ജാതീയ പരാമർശമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ ജനിച്ചുവളർന്ന സാഹചര്യം അദ്ദേഹം മറക്കരുത് എന്നാണ് സുധാകരൻ ഉദ്ദേശിച്ചത്. മുഖ്യമന്ത്രിയുടെ ജീവിതശൈലിയെയും പെരുമാറ്റത്തെയുമാണ് വിമർശിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി .

“പിണറായിയുടെ ആഡംബര ജീവിതം പഴയകാല രാജാക്കൻമാരെപ്പോലെയാണെന്നും  പാവപ്പെട്ടവരുടെ നികുതിപ്പണം ഉപയോഗിച്ചാണ് അലങ്കാരത്തിനു വേണ്ടി ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത് എന്നും മുല്ലപ്പള്ളി ആരോപിച്ചു”.

ചില കോൺഗ്രസ് നേതാക്കൾ വസ്തുത മനസ്സിലാക്കാതെയാണ് സുധാകരനെ വിമർശിച്ചതെന്നും എല്ലാവരും ഇതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top