കേരളത്തില്‍ മാത്രം ഇരുന്ന് സിപിഎം എന്ത് ചെയ്യാനാണെന്ന് കെ സുധാകരന്‍

sudhakaran

കണ്ണൂര്‍: സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാജ്യത്ത് നടക്കുന്ന ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസത്തെ ഒറ്റയ്ക്ക് നേരിടുമെന്ന സി.പി.എമ്മിന്റെ അവകാശവാദം ആനയ്ക്ക് അണ്ണാന്‍ കല്യാണം ആലോചിക്കുന്നത് പോലെയാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞ സി.പി.എം കേരളത്തില്‍ മാത്രം ഇരുന്ന് എന്തു ചെയ്യാനാണ്? നീണ്ട 35 കൊല്ലം ഭരിച്ച ബംഗാളില്‍ സി.പി.എം എന്താണ് ചെയ്തത്. അവിടെയുള്ള പാവപ്പെട്ട കര്‍ഷകരുടെ പട്ടയം പിടിച്ചെടുത്ത ഭൂമി ടാറ്റ എന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ കീഴില്‍ സമര്‍പ്പിച്ചു. അവിടെ ഇപ്പോള്‍ പാര്‍ട്ടി ഓഫീസുകള്‍ വാടകയ്ക്ക് കൊടുക്കേണ്ട അവസ്ഥയാണ് സി.പി.എമ്മിന്- സുധാകരന്‍ പറഞ്ഞു.

ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണ് കഴിയുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ എന്ത് സാമ്പത്തിക നയമാണ് നടപ്പാക്കുന്നത്. എല്‍.ഡി.എഫ് എം.എല്‍.എമാരില്‍ 17 പേര്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പങ്കാളികളാണ്. തോമസ് ചാണ്ടിയുടെ ആസ്തിക്ക് മുന്‍പില്‍ അന്തിച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Top