സുധാകരന്‍ പറഞ്ഞത് പഴഞ്ചൊല്ല്, തരൂരിന്റെ വാക്കുകള്‍ വളച്ചൊടിച്ചു, ശൈലജ ആദ്യം തിരുത്തട്ടെ; കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. 12 വയസ്സുകാരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി. കോളജ് തിരഞ്ഞെടുപ്പില്‍ പോലും വിദ്യാര്‍ഥികള്‍ മാറ്റി ചിന്തിക്കുകയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രസംഗം കേട്ടാല്‍ ജനങ്ങളുടെ വയറു നിറയുമോ എന്നും അദ്ദേഹം ചോദിച്ചു.

നടത്തിയ പട്ടി പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മുരളീധരന്‍ പ്രതിരോധിച്ചു. കെ സുധാകരന്‍ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് അത്ര ഗൗരവമാക്കേണ്ടതില്ല എന്ന് മുരളീധരന്‍ പറഞ്ഞു.

പലസ്തീന്‍ റാലിയിലേക്ക് സിപിഐഎം ലീഗിനെ ക്ഷണിച്ച വിഷയത്തില്‍ ലീഗ് നാളെ മറുപടി നല്‍കും. കോണ്‍ഗ്രസ് ദേശീയതലത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞതാണ്. ഭീകരര്‍ എന്നു പറഞ്ഞ കെ കെ ശൈലജയെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ല തരൂരിന്റെ വാക്കുകള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചു. ശൈലജ ആദ്യം തിരുത്തട്ടെ. ഞങ്ങളെ തിരുത്താന്‍ വരണ്ട. കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ ബി ടീമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top