ഏതൊരു പദ്ധതി വരുമ്പോഴും സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം ഉള്ളതുകൊണ്ടാണെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി വി ശിവന്‍കുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം ഉള്ളതുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു.

ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍. അഞ്ച് വര്‍ഷവും കമ്മീഷന്‍ വാങ്ങി മുഖ്യമന്ത്രി നാടിനെ കൊള്ളയടിച്ചെന്ന ആരോപണം രണ്ടാം പിണറായി സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതിന് തുല്യമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

എന്തിനും ഏതിനും അഴിമതി നടത്തുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തികള്‍ കാരണമാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതിപിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവര്‍ എടപ്പാള്‍ മേല്‍പ്പാലം പോയി കാണണമെന്നും മന്ത്രി പറഞ്ഞു.

Top