ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല; തരൂരിനെതിരെ തുറന്ന പോരിന് സുധാകരന്‍

തിരുവനന്തപുരം: ശശി തരൂരിന്റെ കെ റെയില്‍ നിലപാടില്‍ പരോക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ അറിയിച്ചു.

തരൂര്‍ എന്ന വ്യക്തിയെയും ലോകപരിചയത്തെയും അംഗീകരിക്കുന്നു, എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് വ്യത്തത്തില്‍ ഒതുങ്ങാത്തയാളാണ്. ശശി തരൂരിനെ നേരില്‍ കണ്ട് സംസാരിക്കുമെന്നും വിമര്‍ശിക്കാനുള്ള കാരണം ചോദിച്ചറിയുമെന്നും സുധാകരന്‍ പറഞ്ഞു.

തരൂര്‍ അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥനയെന്നും സുധാകരന്‍ വ്യക്തമാക്കി.

Top