വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്‌ക്കാരമാണ് വരേണ്ടത് ;വി.എസിനെതിരെ സുധാകരന്‍

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെതിരെ വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍ എംപി രംഗത്ത്.

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌ക്കാരമാണ് വരേണ്ടത്. 90 ല്‍ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെന്ന് സുധാകരന്‍ തുറന്നടിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ശ്രീമതി ടീച്ചറെ വിമര്‍ശിക്കുന്ന കെ സുധാകരന്റെ പ്രചാരണ വിഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും കെ സുധാകരന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Top