‘ഇന്നലെ വിമാനത്തിനുള്ളില്‍ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസം’- പി ജയരാജന്‍

ആലപ്പുഴ: മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളില്‍ ഇന്നലെ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസമെന്ന് പി ജയരാജന്‍. സുധാകരന്‍റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമം നടന്നത്.

വിമാനത്തില്‍ സുരക്ഷാ ഭടന്‍റെ കയ്യില്‍ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയത്. സുധാകരന്‍ ആകാശത്ത് ഭീകരപ്രവര്‍ത്തനം നടത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷം സംഘര്‍ഷവും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Top