സുധാകരന്‍ കലാകാരനെ അവഹേളിച്ചു, ജോജുവിനെ ഗുണ്ടയെന്ന് വിളിച്ചതിനെതിരെ ബി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം: ജോജു ജോര്‍ജിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചതില്‍ പ്രതിഷേധവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കലാകാരനോടുള്ള അവഹേളനമാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയതെന്ന് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

നേരത്തെ, നടന്‍ ജോജു ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സുധാകരന്‍ ആരോപിച്ചു. സ്ത്രീ പ്രവര്‍ത്തകരുടെ പരാതിയില്‍ നടപടി ഇല്ലെങ്കില്‍ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നായിരുന്നു സുധാകരന്റെ വെല്ലുവിളി.

Top