കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായതോടെ കാമ്പസുകളിൽ ഉള്ള സ്വാധീനവും കെ.എസ്.യുവിന് നഷ്ടമായതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കെ.സുധാകരന്റെ ഇടപെടലാണ് അവശേഷിക്കുന്ന സ്വാധീനവും അവർക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.എഫ്.ഐക്ക് നിലവിൽ സംസ്ഥാനത്ത് പതിനഞ്ചര ലക്ഷത്തിലധികം മെമ്പർഷിപ്പ് ഉണ്ടന്നും, ഇതിൽ തന്നെ പകുതിയിൽ അധികം പെൺകുട്ടികൾ ആണെന്നും ആർഷോ പറഞ്ഞു. 35 വിദ്യാർത്ഥികളെയാണ് എസ്.എഫ്.ഐക്ക് നഷ്ടമായിരിക്കുന്നത്.
ഇടതുപക്ഷ പശ്ചാത്തലം ഇല്ലാത്തവരും ധാരാളം എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ കുടുംബത്തിൽ നിന്നു പോലും അനവധി കുട്ടികൾ എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്നുണ്ട്. അത് ഈ സംഘടന കാമ്പസുകളിൽ നടത്തുന്ന പ്രവർത്തനത്തിനുള്ള അംഗീകാരമണ്.
സ്വതന്ത സംഘടനയാണ് എസ്.എഫ് ഐ. സി.പി.എം അംഗങ്ങൾ സംഘടനയിൽ ഉണ്ടെങ്കിലും സി.പി.എം നിയന്ത്രണം എസ്.എഫ്.ഐയിൽ ഇല്ലന്നും എക്സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണത്തിൽ എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. (അഭിമുഖ വീഡിയോ ആദ്യ ഭാഗം കാണുക)
പാർട്ട് -1
പാർട്ട് -2