ഇടതിനൊപ്പം കൂടിയ അനില്‍കുമാര്‍ തെരുവ് കച്ചവടക്കാരുടെ നേതാവായി മാറിയെന്ന് സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടതിനൊപ്പം ചേക്കേറിയ കെ പി അനില്‍കുമാറിനെ പരിഹസിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. കോണ്‍ഗ്രസില്‍ സംഘടന ചുമതലയുണ്ടായിരുന്ന നേതാവിപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായി മാറിയെന്ന് സുധാകരന്‍ പരിഹസിച്ചു.

സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും, പാര്‍ട്ടിയില്‍ ഗ്രൂപ്പ് വേണ്ടെന്ന നിലപാടാണ് തനിക്ക്. പാര്‍ട്ടിയില്‍ ജനാധിപത്യം ഉണ്ടാകാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചെറിയാന്‍ ഫിലിപ്പ് മറ്റന്നാള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.

Top