സുധീപ് ത്യാഗി വിരമിച്ചു

ഖ്നൗ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ സുധീപ് ത്യാഗി ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി നാല് ഏകദിനങ്ങളും ഒരു ട്വന്റി മത്സരവും കളിച്ച താരമാണ് ത്യാഗി. ഉത്തർ പ്രദേശിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ത്യാഗി ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.

ഒപ്പം സൺറൈസേഴ്സ് ഹൈദരാബാദ്, ഉത്തർ പ്രദേശ്, ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയും ത്യാഗി ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്.വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ധോനി, റെയ്ന, ആർ.പി.സിങ്, കൈഫ് തുടങ്ങിയവരോടുള്ള നന്ദിയും ത്യാഗി അറിയിച്ചു.  ഫിറോഷ് ഷാ കോട്ല സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരെയാണ് താരം ആദ്യമായി കളിച്ചത്. 2010 ഫെബ്രുവരിയിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക വേണ്ട കളിച്ചതും.

Top