sudeendran’s statement aganist govt

തിരുവനന്തപുരം: എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് സുധീരന്‍ പറഞ്ഞു.

ക്രിമിനല്‍ സംഘമായി മാറിയ എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്നും കേന്ദ്രസംസ്ഥാന നേതൃത്വം ഇതിനായി ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടിയില്ലാത്തതുകൊണ്ടാണ് ജിഷ്ണുവിന്റെ കുടുംബം പ്രക്ഷോപവുമായി മുന്നോട്ടു പോകാന്‍ കാരണം. ജിഷ്ണുവിന്റെ മരണം രാഷ്ട്രീയ പ്രശ്‌നമാക്കാന്‍ കോണ്‍ഗ്രസ്സ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമിയിലെ ഹാര്‍വി ബംഗ്ലാവ് സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കണം. ലോ അക്കാദമി ഭൂമി സംബന്ധിച്ച് റവന്യുവകുപ്പ് എടുത്ത നടപടി പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top