ഫെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തിളങ്ങി സുഡാനി ഫ്രം നൈജീരിയ; സകരിയ മികച്ച സംവിധായകന്‍

മൊറോക്കോ: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഫെസില്‍ നടന്ന ആന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അംഗീകാരം നേടി മലയാളചിത്രം’സുഡാനി ഫ്രം നൈജീരിയ’. മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ചിത്രം സംവിധാനം ചെയ്ത സക്കരിയ മുഹമ്മദിന് ലഭിച്ചത്.

നിരവധി പുരസ്‌കാരങ്ങള്‍ സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ ജനാധിപത്യപരമായ പുരസ്‌ക്കാരമെന്നറിയപ്പെടുന്ന സിനിമാ പാരഡൈസോ പുരസ്‌ക്കാരം ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു.

സക്കരിയ മുഹമ്മദും മുഹ്സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്.

Top