സുഡുവിന് കേരളം പ്രിയങ്കരം ; പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് താരം

samuel

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ താരമാണ് സുഡു എന്ന് മലയാളികള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന നൈജീരിയക്കാരനായ സാമുവല്‍ റോബിണ്‍സണ്‍. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ആശയവിനിമയം നടത്താറുള്ള താരം കേരളം തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് നേരത്തെ തന്നെ പങ്കു വെച്ചിരുന്നു.

ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം നാട്ടിലേയ്ക്കു മടങ്ങിയപ്പോള്‍ പാതി ജീവന്‍ കേരളത്തില്‍ വെച്ചാണ് മടങ്ങുന്നതെന്ന് പറഞ്ഞ താരം വീണ്ടും കേരളത്തെ കുറിച്ച് ആരാധകരോട് പങ്കു വെയ്ക്കുകയാണ്.

കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സാമുവല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊറോട്ടയും ബീഫ് കറിയും വേണമെന്നും താരം തന്റെ പോസ്റ്റില്‍ പറയുന്നു.

Top