സൗബിൻ ഷാഹിർ ചിത്രം സുഡാനി ഫ്രം നൈജീരിയ ; ട്രെയിലർ പുറത്തിറങ്ങി

soubin

ഹാസ്യ നടൻ എന്ന പദവിയിൽ നിന്ന് പറവയിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറിയ താരമാണ് സൗബിൻ ഷാഹിർ.

സൗബിൻ ഷാഹിർ നായകനായി എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ സക്കറിയ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം മലബാറിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.

സൗബിനൊപ്പം ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് നൈജീരിയൻ നടനായ സാമുവല്‍ അബിയോളയാണ്. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Top