തനിക്ക് കിട്ടിയ പ്രതിഫലം വെറും അഞ്ച് ലക്ഷത്തിന് താഴെ ; സുഡാനിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും രംഗത്തെത്തി.

മലയാള പുതുമുഖങ്ങള്‍ക്ക് 10 മുതല്‍ 20 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കുമ്പോള്‍ തനിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തിന് താഴെ മാത്രമാണെന്ന് സാമുവല്‍ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെ പറയുന്നു.

‘ചിത്രം ഹിറ്റായാല്‍ നൈജീരിയയിലേക്ക് പോകുന്നതിന് മുമ്പ് മെച്ചപ്പെട്ട പ്രതിഫലം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ തനിക്ക് നല്‍കിയ വാഗ്ദാനമെന്നും പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ലെന്നും സാമുവല്‍ ആരോപിച്ചു. ഇത് വംശീയമായ വിവേചനം തന്നെ’ സാമുവല്‍ വീണ്ടും ആവര്‍ത്തിച്ചു.

Top