പാതി ഇന്ത്യക്കാരനായി ; നാട്ടിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് ആരാധകരോട് സുഡുമോന്‍

sudani-from-nigeria

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സുഡുമോന്‍ എന്നു ഓമനപേരിട്ട് വിളിക്കുന്ന സാമുവല്‍ റോബിന്‍സണ്‍ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി. സുഡാനിയിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ റിലീസിങ്ങിനോട് അനുബന്ധിച്ച് സമുവല്‍ കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്ന കാര്യവും താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.

തന്റെ പാതി ഹൃദയം കേരളത്തില്‍ വെച്ചാണ് മടങ്ങുന്നതെന്നും ഇപ്പോള്‍ താനൊരു പാതി ഇന്ത്യക്കാരനായെന്നും വീണ്ടും തിരിച്ചുവരുമെന്നും സാമുവല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Top