മികച്ച പ്രതികരണം നേടി സുഡാനി ഫ്രം നൈജീരിയ മുന്നേറുന്നതിനിടയില്‍ സുഡാനിയായി വേഷമിട്ട സാമുവല്‍ റോബന്‍സണ്‍ ഫേസ് ബുക്ക് ലൈവിലെത്തി തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. താന്‍അയച്ച മെസേജിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടിയാണ് സാമുവല്‍ലിനെ സന്തോഷിപ്പിച്ചിരിക്കുന്നത്.
സാമുവലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ ദുല്‍ഖര്‍ സിനിമയിലെ സാമുവലിന്റെ പ്രകടനം അതിശയിപ്പിച്ചെന്നും പറഞ്ഞു. സാമുവലും സൗബിനും തകര്‍ത്തെന്ന് അഭിനന്ദിച്ച ഡിക്യു, സാമുവലിന് സ്‌നേഹവും ആശംസകളും നേര്‍ന്നു.
എന്നാല്‍ ആദ്യം സാമുവല്‍ കുറച്ച് സങ്കടത്തിലായിരുന്നു.കാരണം മറ്റൊന്നുമല്ല, തന്റെ മെസേജിന് മറുപടി ദുല്‍ഖറില്‍ നിന്നും കിട്ടാതിരുന്നതു തന്നെയാണ് ആ സങ്കടത്തിന് കാരണം. മെസേജിന്റെ സ്‌ക്രീന് ഷോട്ട് സഹിതം സാമുവല്‍ ദുഖം ആരോധകരോട് പങ്കുവെച്ചിരുന്നു.
ഇന്ത്യയിലേക്ക് എത്തുന്നതിന് മുന്‍പ് മലയാള സിനിമയെ കുറിച്ച് പഠിച്ചെന്നും ദുല്‍ഖര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം തന്നെയും പ്രചോദിപ്പിച്ചെന്നും സാമുവല്‍ പറഞ്ഞിരുന്നു. എന്നാല്‍ മറുപടി ലഭിക്കാത്തതിലുള്ള സങ്കടം ഫെയ്‌സ് ബുക്കില് പങ്കുവെച്ചപ്പോള്‍ ആരാധകര്‍ ആശ്വാസവാക്കുകളുമായെത്തി. എന്നാല്‍ വൈകാതെ തന്നെ ദുല്‍ഖറും മറുപടി നല്‍കി സുഡുവിനെ സന്തോഷിപ്പിക്കുകയായിരുന്നു.


