സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര്‍ മരിച്ചു; 130 പേര്‍ക്ക് പരിക്ക്‌

ഖാര്‍ത്തൂം: സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 മരണം. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് സംഭവം. മരിച്ചവരില്‍ 18 പേരും ഇന്ത്യക്കാരാണ്. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണെന്നും രക്ഷപെട്ട ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

Top