പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരത; സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഖര്‍ത്തൂം: സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരുംമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി.

രാജ്യത്തെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ അതിക്രൂരമായാണ് സൈന്യം കൈകാര്യം ചെയ്തത്. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് നീങ്ങിയത്. ജനാധിപത്യ സംവിധാനത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വരും വരെ യൂണിയനും സുഡാനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി ആഫ്രിക്കന്‍ യൂണിയന്‍ അറിയിച്ചു. എത്യോപ്യയിലെ ആഡിസ് അബാബയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ചയാണ് സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമില്‍ പ്രതിഷേധം ശക്തമായത്. 108 പേരാണ് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top