‘സുഡാനി ഫ്രം നൈജീരിയ’യില്‍ സൗബിന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു

വാഗതനായ സക്കറിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ സൗബിന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.

കോഴിക്കോടും മലപ്പുറത്തുമായി ചിത്രീകരിക്കുന്ന സിനിമ ഫുട്‌ബോള്‍ പശ്ചാതലത്തിലാണ് ഒരുക്കുന്നത്.

ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

റെക്‌സ് വിജയന്റേതാണ് സംഗീതം.

Top