സുധ രാധിക സംവിധാനം ചെയ്യുന്ന പക്ഷികള്‍ക്ക് പറയാനുള്ളത് ചിത്രീകരണം പൂര്‍ത്തിയായി

പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സുധ രാധിക സംവിധാനം ചെയ്യുന്ന ചിത്രമാണ് പക്ഷികള്‍ക്ക് പറയാനുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സുധ രാധിക തന്നെയാണ്.

കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയാണ് ചിത്രം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മീനാക്ഷിയെ അവതരിപ്പിക്കുന്നത് സുധ രാധികയുടെ മകളായ നീലാഞ്ജനയാണ്. സരിത കുക്കു, ജഹാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ചലച്ചിത്ര മേളകള്‍ ലക്ഷ്യമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് എ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷഹബാസ് അമന്‍ , ബാലമുരളി എന്നിവര്‍ ചേർന്നാണ്‌. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാ സുധയാണ്.

Top