കമല്‍ ഹാസൻ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചതായിരുന്നെന്ന് ബിഗ് ബോസ് താരം

മല്‍ ഹാസനെതിരെ ആരോപണവുമായി ബിഗ് ബോസില്‍ മത്സരാര്‍ഥിയായിരുന്ന ഗായിക സുചിത്ര. ബിഗ് ബോസ് ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചരണം നല്‍കുകയും എല്ലാ മത്സരാര്‍ഥികള്‍ക്ക് ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കമല്‍ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നല്‍കിയതെന്നും പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നുമായിരുന്നു സുചിത്രയുടെ ആരോപണം. കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിത സുചിത്ര ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു. കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നുമാണ് സുചിത്ര കുറിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സുചി ലീക്ക്‌സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. നേരത്തെ സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായിരുന്നുവെന്ന വിശദീകരണമാണ് സുചിത്ര അന്ന് നല്‍കിയത്.

Top