പത്‌നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാലും മകന്‍ പ്രണവും

ലയാളികള്‍ക്ക് താരരാജാവ് മോഹന്‍ലാലിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും. ഇപ്പോഴിതാ താരത്തിന്റെ പത്‌നി സുചിത്രയുടെ പിറന്നാള്‍ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും വീട്ടിലെ മറ്റ് സഹപ്രവര്‍ത്തകരും സുചിത്രയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം.

കഴിഞ്ഞ മെയ് 21നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. മലയാളസിനിമാലോകവും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ഏറ്റെടുത്തത്. ലോക്ഡൗണിനു മുമ്പെ ചെന്നൈയില്‍ എത്തിയതാണ് മോഹന്‍ലാലും കുടുംബവും. മകള്‍ വിസ്മയ വിദേശത്തും അമ്മ കൊച്ചിയിലെ വീട്ടിലുമാണ്.

Top